എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

പോയ് വരുമോ?

പോസ്റ്റ് ചെയ്തത് ... വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2007

ഇനിയും ആ ബാല്യം ഒരു ദിവസത്തേക്ക് കിട്ടിയിരുന്നുവെങ്കില്‍!എന്റെ അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളില്‍ പോയത് ഓര്‍മ്മ വരുന്നു,കുറേ നാള്‍ക്ക് ശേഷം...ആദ്യമായി നിറകണ്ണകളുമായി പിരിയുന്ന ആ നിമിഷം ഓര്‍ക്കാ‍ന്‍ പറ്റാത്ത ഒന്നാണ്.ആദ്യാക്ഷരം കുറിക്കാന്‍ വേണ്ടി എന്‍റെ പഞ്ചായത്തിലെ എല്‍.പി. സ്കൂളില്‍.ഓര്‍മ്മകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ആ വിദ്യാലയം, ഇന്ന് കാണുമ്പോള്‍ പലതും വീണ്ടും ഓര്‍മ്മ വരുന്നു.ആ സ്കൂളില്‍ ഓടിക്കളിച്ചതും,മുറ്റത്ത് പെയ്യുന്ന മഴ നോക്കി ഇരുന്നതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതും....എല്ലാം ഇന്നലെ എന്ന പോലെ മനസ്സില്‍ ഓടി എത്തുന്നു.ആദ്യ ദിവസം എന്‍റെ സ്കൂളില്‍ പരിചയമില്ലാത്ത പല മുഖങ്ങളും ഞാന്‍ കണ്ടു.അപ്പോഴും അമ്മയുടെ കൈയില്‍ പിടിച്ച് ആരുന്നു നടത്തം.അങ്ങനെ ആ നടത്തത്തിന്റെ അവസാനം ഒരു കസേരയില്‍ എന്നെ ഇരുത്തി അമ്മ, പയ്യെ പുറകോട്ട് നീങ്ങി...അപ്പോള്‍ അമ്മയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉള്ളത് എനിക്ക് കാണാമാരുന്നു,എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ അമ്മ അവിടെ ഉണ്ടാരുന്നില്ല!ചുറ്റും നോക്കിയപ്പോള്‍ ആകെ ഒരു പേടി, ഒരിക്കലും കണ്ടിട്ടില്ലാത്ത കുറേ മുഖങ്ങള്‍!ആകെ സങ്കടവും പേടിയും...എവിടെക്കെങ്കിലും ഓടി രക്ഷപെടാന്‍ തുടങ്ങിയപ്പോള്‍ ഒരു അധ്യാപിക വന്ന് എന്‍റെ കൈയില്‍ പിടിച്ചു.പിന്നെ താമസിച്ചില്ല,ഒരു ഒറ്റ കരച്ചിലാരുന്നു...എന്നെ വീണ്ടും എടുത്ത് ആ കസേരയില്‍ ഇരുത്തി,“കൊച്ചേ,ഇവിടെ മരിയാദയ്ക്ക് ഇരുന്നോണം...അല്ലേല്‍ നല്ല തല്ല് കിട്ടും”എന്ന് പറഞ്ഞ് പോയി...കരച്ചില്‍ ഉള്ളില്‍ ഒതുക്കി...അപ്പോളും വിതുമ്പല്‍ മാറിയിരുന്നില്ല!നിറകണ്ണുകളും ആയി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു...പുറത്ത് അപ്പോഴും നല്ല മഴ പെയ്തിരുന്നു...ആ മഴയില്‍ കൂടി എന്‍റെ അമ്മ എന്നെ തിരഞ്ഞ് വരുന്നുണ്ടോ എന്നും നോക്കി...താഴെക്ക് വീഴുന്ന മഴത്തുള്ളികള്‍ ആരേയും കാക്കതെ മണ്ണില്‍ താന്നുകൊണ്ടിരുന്നു...പക്ഷെ എന്‍റെ അമ്മ മാത്രം വന്നില്ല!!!എന്‍റെ അതെ വികാ‍രം , അടുത്തിരിക്കുന്ന കുട്ടിയിലും, ഞാന്‍ കണ്ടത് അവിചാരിതമായാണ്.എന്നെ കണ്ടിട്ടാണോ എന്നറിയില്ല, അവളും കരയാന്‍ തുടങ്ങി...{അന്ന് ആ കരച്ചിലില്‍ തുടങ്ങിയ സൗഹൃദം,ഇന്നും നിലനില്‍ക്കുന്നത് ആ കണ്ണീരിന്റെ ശക്തിയാവാം...}ഒരു ആയ വന്ന് എല്ലവരുടെയും കുഞ്ഞിക്കയ്യില്‍ ഒരോ മിഠായി വെച്ച് തന്നപ്പോള്‍, സന്തോഷക്കണ്ണീര്‍ ഒപ്പിയത് ഇന്നലെ കഴിഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു!മിഠായി കിട്ടിയ സന്തോഷത്തില്‍ മതി മറന്ന് ഇരിക്കുമ്പോളാണ് സ്കൂളില്‍ മണി മുഴങ്ങിയത്...എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല,പക്ഷേ കുട്ടികള്‍ എല്ലാവരും പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോഴാണ്,സ്കൂളിള്‍ വരാന്തയില്‍ എന്നേയും കാത്ത് നില്‍ക്കുന്ന അമ്മയെ കണ്ടത്,ആദ്യം ഒന്ന് സംശയിച്ചു, ചിരിക്കണോ,വേണ്ടയോ?എന്നെ ഒറ്റക്ക് ആക്കി പോയില്ലേ എന്ന ഭാവത്തില്‍ അമ്മയെ ഒന്ന് നോക്കി,ഒന്ന് മുഖം വീര്‍പ്പിച്ചു!എന്നായും എന്‍റെ മാത്രം അമ്മയല്ലെ,എനിക്ക് പിണങ്ങാന്‍ പറ്റുമോ?അന്നതെ ക്ലാസ്സും കഴിഞ്ഞ് ഞാന്‍ പോകാന്‍ തുടങ്ങി,അപ്പോഴും സ്കൂളിന്റെ ഭിത്തിക്കരുകില്‍ നിന്ന് എന്നെ നോക്കുന്ന എന്റെ കൂട്ടുകാരിയെ എനിക്ക് കാണാമായിരുന്നു...“നാളെ കാണാം എന്ന ഭാവത്തോടെ”!!!(അവളുടെ അമ്മ വന്നില്ലാ എന്ന് തോന്നുന്നു)പുഞ്ചപാടത്തിന്റെ നടുവിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍,എന്‍റെ അച്ഛനോട് സ്കൂള്‍ വിശേഷങ്ങള്‍ പറയാന്‍ വീര്‍പ്പ്മുട്ടുകായായിരുന്നു.... ഇനി എത്ര ദൂരം നടന്നാലാണ് വീട്ടില്‍ എത്തുക എന്നറിയാതെ,എന്റെ അമ്മയുടെ കൈയും പിടിച്ച്!"അങ്ങനെ ആദ്യ സ്കൂള്‍ ദിവസ്സം,ഇന്നും മായാതെ നില്‍ക്കുന്നു"

2 അഭിപ്രായ(ങ്ങള്‍)

  1. ശ്രീ Says:
  2. ആദ്യ സ്കൂള്‍‌ ദിനത്തിന്റെ ഓര്‍മ്മകള്‍‌ വളരെ നന്നായിരിക്കുന്നു. ഞാനും ആദ്യമായി സ്കൂളിന്റെ പടി ചവിട്ടിയ ആ ദിവസം ഇന്നലെ എന്ന പോലെ ഓര്‍‌മ്മ വന്നു. എന്തോ ആകെ പകച്ചു പോയെങ്കിലും ഞാന്‍‌ കരഞ്ഞില്ല. അന്ന് എനിക്കും കിട്ടി, തൊട്ടടുത്തു നിന്നും ഒരു സുഹൃത്തിനെ. ഇന്നും അവനെന്റെ സുഹൃത്താണ്‍, ഈ പറഞ്ഞതു പോലെ തന്നെ.
    :)

    [ഓ.ടോ.
    എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ച് എഴുതുന്നത് നന്നായിരിക്കും. പിന്നെ, പഞ്ജായത്ത, പുഞ്ജിരി അല്ല, പഞ്ചായത്ത്, പുഞ്ചിരി എന്നാക്കുക. (panjchayathth, punjchiri). ഇനിയുമെഴുതുക.]

     
  3. ... Says:
  4. നന്ദി ശ്രീ...
    പുഞ്ചിരിയോടെ

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍