നീയെനിക്കാരാണ്,അതുപോലുമറിയില്ല...
എന്തിനീ ജീവിതം,അതുപോലുമറിയില്ല...
നിന്നെ ഞാന്‍ ഒത്തിരിസ്നേഹിച്ചു പോയിതാ
എന്നെ സ്നേഹിച്ചതിലുമേറെയേറെ
സ്നേഹമതളക്കുവാന്‍ കഴിയുമെങ്കില്‍
അളവുകോല്‍ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
വെറുതെയാണെങ്കിലും ആശിച്ചുപോകുന്നു
പിന്നെ ഞാനറിയുന്നു എല്ലാമെല്ലാം
അളവുകള്‍ക്കപ്പുറത്തായിരുന്നു...
നീയെനിക്കാരാണ്,അതുപോലുമറിയില്ല...
എന്തിനീ ജീവിതം,അതുപോലുമറിയില്ല...
ആരും അറിഞില്ല എന്റെ സ്നേഹം
സ്നേഹിച്ച് സ്നേഹിച്ച് ഭ്രാന്തായ് മാറിയോ
അതോ ഭ്രാന്തിന്നുമപ്പുറത്തെത്തിയോ ഞാന്‍
ഇങ്ങനെ ഞാനായതെങ്ങനെയെന്നു ഞാന്‍
അറിയാതെയെങ്കിലും ചിന്തിച്ച് പോകുന്നു
എന്നാലുമൊന്നെനിക്കറിയമതെന്തെന്നാല്‍
എന്താണു സ്നേഹമെന്നെന്നെ പഠിപ്പിച്ച
സ്നേഹിക്കുവാന്‍ നീ പഠിപ്പിച്ച പാഠങ്ങള്‍
എല്ലാമതോര്‍ക്കുമ്പോള്‍ ഒന്നു ഞാനറിയുന്നു
നീയെന്റെ സര്‍വസ്വമായിരുന്നു...
**ഇതിന്റെ തലക്കെട്ട് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ പ്രിയ വായനക്കാര്‍ക്ക് അവസരം നല്‍കുന്നു
സഹകരിക്കുമല്ലോ....????**
നീ എനിക്കാര്?
നന്ദി ഗന്ധര്‍വാ നന്ദി...
“എല്ലാമെല്ലാം
അളവുകള്‍ക്കപ്പുറത്തായിരുന്നു...”
അതു തന്നെ. കൊള്ളാം