എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

ബാലുവാശാന്‍

പോസ്റ്റ് ചെയ്തത് ... ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2009

എന്റെ കോളേജ് കാലഘട്ടമാണ് സമയം.
ഞങ്ങളുടെ ക്ലാസ്സില്‍ ഒരു നിഷ്കളങ്കനുണ്ടായിരുന്നു .
അവനെ നമുക്കിവിടെ ബാലു എന്ന് വിളിക്കാം
മണ്ടത്തരത്തിന്റെ ആശാനായിരുന്നു ആ ദേഹം .
ബാലുവിന്റെ അമളികള്‍ ഒരു പുസ്തകമാക്കാന്‍ മാത്രമുണ്ടെന്നു എല്ലാവരും പറയുമായിരുന്നു.
അങ്ങനെയിരിക്കെ ഞങ്ങള്‍ കുറച്ച കൂട്ടുകാര്‍ കൂടി ടൌണ്‍‍ ചുറ്റാനിറങ്ങി.
നമ്മുടെ താരവും കൂടെ ഉണ്ടായിരുന്നു.
നാട്ടിന്‍പുറത്ത്‌കാരനായ ബാലുവിന് നഗരത്തിന്റെ ഔപചാരികതകളൊന്നും അറിയില്ലായിരുന്നു.
അവിടെയും ഇവിടെയും ഒക്കെ കറങ്ങിയതിനു ശേഷം ഞങ്ങള്‍ ഒരു ബേക്കറിയില്‍ കയറി.
എന്തെങ്കിലും കഴിക്കുകയും കുടിക്കുകയും ഒക്കെ വേണമല്ലോ..?
സാമാന്യം ഒരു സ്റ്റാന്‍ഡേര്‍ഡ് ബേക്കറി ആയിരുന്നു അത്.എല്ലാവരും ഷേക്ക്‌,ജ്യൂസ്,സാന്‍ഡ്‌വിച്ച്
ഇത്യാദി വകകളൊക്കെ ഓര്‍ഡര്‍ ചെയ്തു.അന്നൊന്നും ഈ കറങ്ങുന്ന കോഴി (ഗ്രില്‍ഡ് ചിക്കന്‍ )
പ്രചാരത്തില്‍ ഇല്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുടെ ബാലു മാത്രം ഒന്നും പറയുന്നില്ല.
സപ്ലയര്‍ പിന്നെയും ചോദിച്ചു..
അവിടെയെന്താ വേണ്ടത്...??
ബാലു ചില്ല് പെട്ടിയിലേക്ക് ഒന്ന് കൂടി നോക്കി.
പരിചയമില്ലാത്ത ഐറ്റംസ് ആണ് എല്ലാം...
അങ്ങനെ നോക്കവേ അതിനിടയില്‍ കുറച്ചെങ്കിലും പരിചയമുള്ള ഒരു സാധനം ബാലു കണ്ടു.
അവന്‍ പറഞ്ഞു.. ദേ...അത്..
എന്താണെന്നു അറിയാനായി
സപ്ലയര്‍ തിരിഞ്ഞു നോക്കി.
അപ്പോള്‍ കൂട്ടത്തിലുള്ള ആരോ ബാലുവിന് പറഞ്ഞു കൊടുത്തു.
എടാ പഫ്സ്‌ ...
ങ്ഹാ....പഫ്സ്‌ ഒരെണ്ണം തരൂ...
സപ്ലയര്‍ പോയിട്ട് പെട്ടെന്ന് തന്നെ തിരിച്ചു വന്നു ചോദിച്ചു.
മുട്ട വേണോ..അതോ ഇറച്ചി വേണോ..??
ബാലു ഞങ്ങളുടെ മുഖത്തേക്ക് നോക്കി.
എന്താ ചെയ്ക..
അവസാനം അവന്‍ പറഞ്ഞു..
ഓ അതൊന്നും വേണ്ട..
കുറച്ച് ചാറ് ഒഴിച്ച് തന്നാല്‍ മതി...!!!!

അന്നേരത്തെ ഞങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ..
:-)

6 അഭിപ്രായ(ങ്ങള്‍)

  1. ... Says:
  2. എന്റെ ചെറിയൊരു അനുഭവം
    വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമല്ലോ..

     
  3. കൊള്ളാം ഉണ്ണീ!
    ഇനിയും എഴുതുക.

     
  4. വീകെ Says:
  5. ഇതുപോലെയുള്ള ബാലുമാർ ആയിരുന്നില്ലെ നമ്മളെല്ലാവരും....

    ആശംസകൾ.

     
  6. ... Says:
  7. സജിയണ്ണാ..
    നന്ദി..
    വി കെ ജി ..
    ഹ..ഹാ ശരിയാ..:-)

     
  8. ശ്രീ Says:
  9. ഹ ഹ. ചിരിച്ചു പോയി. ബാലുവിനെ പോലുള്ള സുഹൃത്തുക്കളാണ് കലാലയ ജീവിതത്തെ എന്നെന്നും ഓര്‍മ്മിപ്പിയ്ക്കാന്‍ പറ്റുന്നവയാക്കുന്നത്

     
  10. ... Says:
  11. നന്ദി ശ്രീ.
    നിങ്ങള്‍ എന്റെ ആദ്യ പോസ്റ്റിന്റെ ആദ്യ കമന്റെര്‍ ആണേ,
    അതിനെ കുറിച്ച ഒരു പോസ്റ്റ്‌ ഉടന്‍ തന്നെ വരുന്നുണ്ട്.

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍