എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

കലാമിനെ പരിശോധിച്ചതില്‍ തെറ്റില്ല

പോസ്റ്റ് ചെയ്തത് ... ശനിയാഴ്‌ച, ജൂലൈ 25, 2009

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തി വിവാദത്തിലകപ്പെട്ട കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ നടപടിയെ ന്യായീകരിച്ച്‌ അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ (ടിഎസ്‌എ) രംഗത്തെത്തി. യാത്രക്കാരുടെ പദവികളും മറ്റും കാര്യമാക്കാതെ എല്ലാവരെയും ഒരു പോലെ വിശദമായി പരിശോധിയ്‌ക്കണമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ നിലപാടെന്ന്‌ ടിഎസ്‌എ അധികൃതര്‍ പറയുന്നുവിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പ്‌ കലാമിന്റെ ദേഹ പരിശോധന നടത്തിയത്‌ അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക്‌ അനുസൃതമായാണ്‌. എല്ലാ യാത്രക്കാരെയും യാത്രക്കാര്‍ കൂടെ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്‌ക്ക്‌ വിധേയമാക്കണം എന്നതാണ ടിഎസ്‌എന്റെ നയം. ഇതിലൂടെ വിമാനയാത്രയില്‍ നിരോധിത സാധനങ്ങളൊന്നും യാത്രക്കാര്‍ കൊണ്ടുവരുന്നില്ല എന്ന്‌ ഉറപ്പാക്കാന്‍ കഴിയും. ടിഎസ്‌എ വെബ്‌സൈറ്റിലാണ്‌ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്‌.ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുന്ന വിഐപികളെ വിമാന യാത്രയ്‌ക്ക്‌ മുമ്പ്‌ ഉള്ള പരിശോധനയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നതായി അറിയാം. എന്നാല്‍, അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതില്‍ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌.അമേരിക്കന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന്‌ മുമ്പുള്ള പരിശോധനയില്‍ നിന്ന്‌ രാജ്യത്തിന്റെ മുന്‍ തലവന്‍മാരെ ഒഴിവാക്കാറില്ല. അതേ സമയം, ഇവര്‍ക്ക്‌ ആവശ്യമാണെങ്കില്‍ സ്വകാര്യ പരിശോധനയ്‌ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്‌. കലാമിന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ ടിഎസ്‌എ അവലോകനം നടത്തി. എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ ടിഎസ്‌എ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനമാത്രമാണ്‌ നടത്തിയത്‌. അതേ സമയം കലാമിന്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും വെബ്‌സൈറ്റില്‍ പറയുന്നു.

1 Responses to കലാമിനെ പരിശോധിച്ചതില്‍ തെറ്റില്ല

  1. maharshi Says:
  2. അതെ സമ്മതിക്കുന്നു.അമേരിക്കന്‍ കമ്പനിയല്ല ഏത് മഹാ രാജ്യത്തിന്റെ കമ്പനി ആയാലും അതാത് രാഷ്ട്രത്തിന്റെ നിയമവും പരിപാലിക്കാന്‍ തയ്യാറാവണം.പഴയെ പ്രസിഡന്റ് ബുഷ്‌ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ അയാളുടെ തുണി ഉരിയണമെന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ അമേരിക്കന്‍ അധിക്രതര്‍ അതിന് അനുവദിക്കുമോ.അപ്പോള്‍ പിഴ വന്നത് ഇന്ത്യന്‍ നായകള്‍ എന്ന് വിളിക്കാവുന്ന ഉദ്യോഗസ്ഥന്മാരാണ്.മന്മോഹനെ പോലെ സോണിയയെ പോലെ അമേരിക്കന്‍ മൂലം താങ്ങികള്‍ ഭരിക്കുന്ന സ്ഥലത്തു ഇതില്‍ കൂടുതല്‍ സംഭവിച്ചാല്‍ ഒന്നും പറയാന്‍ കഴിയില്ല.

    ഞാന്‍ മനസ്സിലാക്കുന്നത്‌ കലാം എന്ന വ്യക്തിയുടെ സമുതായത്തെ മാത്രമാണ് അവര്‍ ലക്ഷ്യമാക്കിയതാണ്.അതാണ് ഇന്നത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മനോഭാവം ഇതിലൂടെ വെളിവാക്കപ്പെടുന്നത്.നാളെ മന്മോഹനെയോ സോണിയയെയോ തുണി ഉരിഞ്ഞു പരിശോദിച്ചാല്‍ അത്ഭുതപ്പെടേന്ട.

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍