എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

ഗാംഗുലി വീണ്ടും നൈറ്റ് റൈഡേഴസ് നായകന്‍

പോസ്റ്റ് ചെയ്തത് ... ശനിയാഴ്‌ച, ജൂലൈ 25, 2009

രണ്ടാം ഐ.പി. എല്ലിലെ ഞെട്ടലില്‍ നിന്നു മുക്തരാകാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും സൗരവ് ഗാംഗുലിയുടെ സേവനം തേടുന്നു. ഗാംഗുലിയെ നായകസ്ഥാനത്ത് പുനപ്രതിഷ്ഠിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ്ഖാന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ജോണ്‍ ബുക്കാനന്‍ ഗാംഗുലിയെ മാറ്റി പകരം ബ്രണ്ടം മക്കല്ലത്തെ നായകനായി പതിഷ്ഠിക്കുകയായിരുന്നു. ടീമിനെപ്പോലെ മക്കല്ലവും ഒരു വന്‍ പരാജയമായിരുന്നു. ബുക്കാനനും പിന്നീട് പരിശീലകവേഷം ഒഴിഞ്ഞ് മടങ്ങി.ബുക്കാനന് പകരം പണ്ട് ഗാംഗുലിയുമായി കൊമ്പുകോര്‍ത്ത പഴയ ദേശീയ ടീം പരിശീലകന്‍ ജോണ്‍ റൈറ്റിനെ പരിശീലകനാക്കാനും നൈറ്റ് റൈഡേഴ്‌സിന് പദ്ധതിയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ടീം ഉടമ ഷാരൂഖ്ഖാനും ഗാംഗുലിയും തമ്മില്‍ ലണ്ടനില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, നായകസ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാമൊന്നുമെടുത്തിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍