എന്തിനീ ജീവിതം
ദു:ഖങ്ങള്‍ മാത്രമായ്
ജീവിച്ചു തീര്‍ക്കുവാന്‍
ആശയില്ലിന്നെനിക്ക്
മനസെന്ന മായയെ
മഥിക്കുന്ന പ്രശ്നങ്ങള്‍
മുന്നോട്ട് നീങ്ങുവാന്‍
കഴിയുന്നില്ലിന്നെനിക്ക്...
അവതാര പൊരുളുകള്‍
തിരയുവാനാശയില്ലൊ-
രുനാളും വിടരാത്ത കണ്ണുകള്‍ക്ക്
എന്തിനീ ജീവിതം
വ്യാധികള്‍ മാത്രമായ്
ജീവിച്ചു തീര്‍ക്കുവാന്‍
ആശയില്ലിന്നെനിക്ക്...
കാലാന്തരങ്ങളായ്
പെയ്തോരു മഴയെല്ലാം
എരിയുന്ന കനലിനെ
ശമിപ്പിച്ചിരുന്നുവോ
അറിയുന്നു ഞാനിതാ
ആ പെയ്ത മഴയെല്ലാം
വിടരാത്തിടങ്ങളില് നിന്നുമത്രേ...
നമ്മുടെ ജീവിതം എന്തിനാണെന്ന് നമ്മെ ഓര്മ്മിപ്പിയ്ക്കുന്നത് നമ്മുടെ സഹജീവികളായിരിയ്ക്കണം. നമ്മെ സ്നേഹിയ്ക്കുന്നവര്‍, നമ്മില്‍ നിന്നും സ്ണേഹം ആഗ്രഹിയ്ക്കുന്നവര്‍, നമ്മെ ആശ്രയിക്കുന്നവര്‍ അങ്ങനെ അങ്ങനെ. അല്ലേ?